Partner

മുന്നമേ കണ്ടുഞാനോ എൻപകുതിയെ
പതിയെ പറഞ്ഞുഞാൻ നീയെന്നരുകിലോമനെ
തലോടി തഴുകി മാറോടണച്ചു എൻ കന-
വിലെന്നുമേ പിരിയുകയില്ലീ ദേഹം വെടിയുവോളം,
പുതുവർഷമിപിറന്നതുനീയെന്നിലണയും പുതു
 പ്രഭാതത്തിനുകാതോർത്തിരിക്കുവാൻ നേർന്നിടട്ടെ
ഓമലേനാമൊരുമിച്ചു നെയ്തോരിരടികളല്ലാം
ചേർത്തുവച്ചൊരു പ്രണയകാവ്യം.

Tribal man named madhu

ഒരു നിമിഷം

ഒരുരുള കട്ടതിനിന്നലെ, എള്ളിൽചെറു-
വുളചേർത്തരിവിതറിയ മാനവകോമര-
കൂട്ടമേ,കാടിന്റെ മകനെ മതിഭ്രമഃ ബാധ-
യൂഴ്ന്നിറങ്ങിനിൻ ഉയിരിനെ, ഉടൽ വേർ-
പെടുത്തിപറത്തിവിട്ട! പരിഷ്‌കൃത ശവദാഹി
സമൂഹമേ,ലജ്ജിച്ചു പോയിടുന്നിന്നു നിന്നി-
ലൊരുവനായീമണ്ണിൽ പിറന്നതിൽ .

 വിനീതമായി

SSunju Sreevallaba

The slut



വേശ്യ


ഒട്ടിയവയറുമായി ഒപ്പംനടന്നെത്തി,
ആർത്തിയായിനിൽകുന്ന കാമത്തിൻ
നായക്കു ചൂടുള്ള മാംസങ്ങൾ വിൽക്കു-
ന്നവേശ്യയായവളിന്നു ,പറ്റയെ വറ്റിയ
നീർമാഞ്ഞവളുടൽ നാണയതുട്ടിനു
വഴിയേകവെ , രാത്രിതൻ അന്ത്യയാമ-
ത്തിലെന്നുമെക്ഷിയെ പോലെ നീയാ-
ണിനെതേടവെ, നിന്നോടണഞ്ഞ അവ-
രുമറിഞ്ഞുവോ? എണ്ണമൊടുങ്ങാത്താ -
ത്മാവിൻകൂട്ടത്തേ തണലുനീയേകു-
ന്നസഖിയാം വേശ്യയെ !ഓർക്കുവാ-
നിവിടുണ്ടോന്നെന്നാ വേഷമോ മാറിയ-
വരൊ ദേവതാഃ ഹൃദയത്തിനുള്ളിൽ
വിഷമായി ഞെളിയുന്ന നമ്മളോ?എന്തെ-
ന്നോർക്ക മനുജാ,ഒരിക്കലെങ്കിലും.

വിനീതമായി
SSunju Sreevallaba

God

ദൈവം

ഇന്നലെ ഞാൻ കണ്ടശിലയിലോനീയില്ല
അമ്പിളികണ്ടൊരു യാമങ്ങൾകൂട്ടു -
മിടത്തിലോ, കൈനീട്ടിക്കണ്ടൊരു  മര
ത്തിൻതുണ്ടിലോ, എങ്ങുമേ കണ്ടില്ല
നിന്നെയെൻ ദൈവമെ
വഴിവക്കിലന്നതിൻ വറ്റുകൾ തേടിയലയുന്ന
ജീവനു  എച്ചിലിനിലയിലല്ലാതെ,കൈ-
പിടിച്ചുയർത്തുവത്തിനുതകുന്ന കരമാണു
നിന്റെയതെങ്കിൽ നോക്കുക നാഥനെ
നീ നിൻ കരത്തിനുള്ളിൽ


വിനീതമായി

SSunju Sreevallaba

Alarm

അലാറം

 അരണ്ടമുറിയിലേകനായി ഒരിരുണ്ട,
 ചിന്തകൾക്കു വിധേയനായിരുന്ന-
നാൾവഴിപലതുണ്ടാകുമോർമയിലെ-
ങ്കിലുമയക്കമെൻ കൺചുഴന്നു ചെറു
മരണത്തെപോലെ പുല്കവേ,എന്തിനു?
നീ അലാറമെ! എൻ നിദ്രയെ തഴുകുമാശാ-
ഭംഗത്തിൻ പുതുചിന്തകളേകിടുന്നു .

വിനീതമായി

SSunju Sreevallaba

Naked

നഗ്നത

 വിശ്വാസമോടു നിനക്കുഞാനേകിയ നഗ്നനമാം
 നിശ്ചല ദൃശ്യമിതിന്നു   നഷ്ടമാക്കിടുന്നോരുജീവനൂടെ
,പ്രേമമെൻ സിരകളിലലയിട്ടനേരത്തു അറിയാതെ
 ഞാനെടോ കൈപ്പിഴ വന്നുപോയി .പൊള്ളയാം
 വാക്കുകൾക്കപ്പുറമുള്ളൊരുലോകത്തിലേക്കിതാ
യാത്രയായി , അതിനാലെമൃദുവയെൻ മാംസള ഭാഗമോ,
വെറുമൊരുമൃതമായി സേവിച്ചുകൊൾകനീയാവോളം .

വിനീതമായി
SSunju Sreevallaba

victims of rape

കാലം കാമത്തിൻ കരവലയം,
തീർത്തൊരു തേങ്ങിയപെണ്ണിൻ മുല-
കണ്ണരിയവേ പകരുന്നൊരു ചുടുചോര
നുകരുവതിനിനിയും കൺപൊത്തി തിരി-
കെപോകുവത്തിനുറച്ച  ഹൃദയമതെങ്കിൽ
പോകുക മനുജാ നീ നിൻ പട്ടടക്കരിയെ ഒരു
പിടി മണ്ണിൽ എരിഞ്ഞടങ്ങി ഒടുങ്ങുവാൻ.

ഇരയാക്കപ്പെടുന്ന നമ്മുടെ സഹോദരിമാർക്ക്  സമർപ്പിക്കുന്നു

വിനീതമായി

SSunju Sreevallaba

Missing

ഇടനെഞ്ചിൻ ഇടനാഴിയിലെവിടെയോ
നൊമ്പരത്തിൻ  തടങ്കൽതീർത്തു ,
മറഞ്ഞുപോയൊരമ്മതൻ
പ്രേമമോ തേടിയലഞ്ഞു അലിഞ്ഞു
ഒരു പിടി മണ്ണിൽ പിടഞ്ഞെൻ
മനമിന്നോളം

Condole

മാനമേ നോക്ക നീ മാറിടത്തിലിറ്റു വീണ
ചോരതുള്ളി്ക്കു സമമായളക്കാൻ
ആയുസിൻ നേർപകുതി പോരാത്ത
ഒരു നാളെയുണ്ടെന്നു ഓർക്ക മർത്യാ.

New year


നീരൊഴുക്കുനിലച്ച നീർത്തടങ്ങളെ ,
വൈകിപ്പോയോരിരുട്ടിൻ കാറകറ്റിയൊരു ,
പുതുനാമ്പിൻ തളിരില തഴുകി ഉണർത്തുമി-
പുതുവർഷപ്പിറവിയിലൊന്നിച്ചു നിന്നു-
രുവിടാം ലോകസമസ്താ സുഖിനോ ഭവന്തു.

വിനീതമായി

SSunju Sreevallaba

                                            ആകാശത്തിന്റെ നിഴൽ പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്...