ആകാശത്തിന്റെ നിഴൽ -ഇമറാത്തി എഴുത്തുകാരനുമായുള്ള കൂടിക്കാഴ്ച

                                            ആകാശത്തിന്റെ നിഴൽ

പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്കിൽ കണക്ഷൻ ഫ്ലൈറ്റ്  എടുക്കുമ്പോഴോ ഒരു  രണ്ടാം വീടെന്നെപോലെ സുപരിചിതമാണ് ആ രാജ്യം, ഒട്ടനവധി  മലയാളികളും അതുമാത്രമല്ല ലോകത്തിലെ  പലത്തുറയിൽപെട്ടവരും  ഗൾഫ് എന്ന വാക്കിന്റെ അവസാനം ചെന്നെത്തുന്ന ഒരു പേര് അതാണ്  ദുബായ്, ഇപ്രാവശ്യം നമ്മൾ വെക്കേഷൻ ആഘോഷിച്ചത്  ദുബായിലാണ്, ജനുവരിയിലെ  തണുപ്പിൽ  സഹധർമ്മിണിക്കൊപ്പം ഒരു  ഇറാനിയൻ  സുലൈമാനി കുടിച്ചു ലെബനീസ് സ്പെഷ്യൽ ഷവർമകിട്ടും (മയോണൈസും,   വെജിറ്റബ്ൾസ് ചിക്കൻടെ ഒരു കോമ്പിനേഷൻ) കഴിച്ചുകൊണ്ട് ചില്ലറ  സൊറ പറഞ്ഞുള്ള  നടത്തം അതുതരുന്ന ഒരു  വൈകാരിക അത് ഒന്നുവേറെ തന്നെയാണ് . ഇത്തവണത്തെ വിസിറ്റിൽ ഒരുപാട് പുതിയ ട്രാവൽ ഡെസ്റ്റിനേഷൻസ് കാണാൻ  കഴിഞ്ഞു എന്നുമാത്രമല്ല ജനനന്മക്കായി  പ്രവൃത്തിക്കുന്ന ഭരണാധികാരികളുടെ പുതിയ കാഴചപ്പാടുകളും ഇനിയും വികസിക്കാൻ ഒന്നുമില്ലെന്ന്‌  തോന്നുമെങ്കിലും ,വികസിച്ചുകൊണ്ടേയിരിക്കുന്ന രാജ്യത്തിൻറെ ജനങ്ങളുടെ  ഹൃദയവിശാലതയും കുറച്ചുകൂടി അറിയാൻ കഴിഞ്ഞു,യാത്രകൾ എല്ലായിപ്പോഴും നമ്മുക്ക് തരുന്ന,അറിവുകളും, അതുപോലെ സൗഹൃദങ്ങളും, കഥാതന്തുക്കളുംമറ്റും നമ്മുക്കുള്ളിൽ എപ്പോഴും ഒരു പുതുമ ഉണ്ടാക്കുന്നു. 

ഒരുവൈകുന്നേരം ബാൽക്കണിക്കരുകിലായി  ക്രിക്കറ്റ്കളി നടക്കുന്നു,   പച്ചകൾ  (പാകിസ്താനികളെ പൊതുവിൽ  അറിയപ്പെടാറുള്ള പേര്), ബംഗാളിഇന്ത്യൻ സമ്മിശ്രടീമിന്റെ തീപാറുന്ന  മത്സരമാണ് നടക്കുന്നത്,    ഞാൻ ആകട്ടെ നമ്മുടെ ഫ്ളാറ്റിലെ ആന്റി  ഇട്ട  മരുന്ന് കാപ്പി  കുടിച്ചുകൊണ്ട്  മത്സരം വീക്ഷിച്ചുരണ്ടുമൂന്നു  ദിവസമായി പനിപിടിച്ചിട്ടു,  വൈറൽ പനിയാണോ? അറിയില്ല,എന്തായാലുംമരുന്ന് കാപ്പി ഉഷാറായിട്ടുണ്ട് ചെറുതായി വിയർക്കാനും തുടങ്ങിട്ടുണ്ട്,അതുകൊണ്ടാണ് പുറത്തിറങ്ങിയത് . കുറച്ചുകഴിഞ്ഞുഎന്താ ഒന്നു പോകാൻ തോന്നുന്നുണ്ടോ?" എന്ന് പിന്നിലൂടെ ഭാര്യയുടെ ചോദ്യംകേട്ട്  തിരിഞ്ഞു നോക്കി ഞാൻ പറഞ്ഞു “പണ്ട് സ്കൂളിൽവെച്ച് നെഞ്ചിലേക്ക്  ഒരു മാക്കാൻടെ ഏറു കൊണ്ടെ പിന്നെ ക്രിക്കറ്റ്  നിർത്തിയതാ, ആ സമയത്താണ് നമ്മുടെ ദാദ ഗാംഗുലി ക്രിക്കറ്റിൽ  നിന്നും വിരമിച്ചേ, കൂട്ടത്തിൽ ഞാനും, ഒന്ന് നിർത്തിയിട്ടു ഞാൻ തുടർന്നു "എന്റെ  ഐഷു  നിനക്ക്  എന്നോട് ഒരു തരി സ്‌നേഹം ഉണ്ടേൽ  ഇത് പറയുവോ? ,ദാ നോക്ക്  കയ്യിൽ  ഇരിക്കുന്ന പന്ത് എങ്ങനെ എറിഞ്ഞു  കളയാം എന്ന് ആലോചിച്ചുകൊണ്ട് എറിയുന്നവൻമാരാ, അമ്മാതിരി  സ്പീഡ്! ആകെ രണ്ടു മാസമുണ്ട് വെക്കേഷൻ,ആ  സമയത്തു  അവന്മാരുടെ  ഏറുകൊണ്ടിരിക്കാൻ  ഒന്നുപോയേടി ,ഇവിടെ എനിക്ക് ഇൻഷുറൻസ്  പോലുമില്ല  അപ്പോഴാ അവളുടെ അമ്മുമ്മയുടെ  പ്രചോദനം", "എന്നാ കവി ഇത്  വായിച്ചുനോക്ക്" എന്ന്  പിറുപിറുത്തുകൊണ്ട്  ടേബിളിന്റെ  മുകളിലേക്ക്  കുറച്ചു  ബുക്ക് ലെറ്റ്   വെച്ചിട്ടു അടുക്കളയിലേക്കു പോയ്. ഓഹ്..എന്നെ  ഇവിടുന്നു  എഴുന്നേല്പിക്കും എന്ന്  മനസ്സിൽഓർത്തു കൊണ്ട് ടേബിളിൽ  വെച്ച  ബുക്ക് ലെറ്റ്  എടുത്തു  , അറബിക്കും , ഇംഗ്ലീഷും ചേർന്നയൊരു എഴുത്തു പ്രതി, ഒന്ന് ഞാൻ കണ്ണോടിച്ചു  കൊള്ളാല്ലോ  നല്ല കോൺസെപ്റ് ,വളരെ  മനോഹരമായി പോട്രെയ്റ്റ്  ചെയ്തിരിക്കുന്നു .ഇത്  എഴുതിയെ  ആളെ  ഒന്ന്  കാണണമെന്നായി. 

പരക്കെ കണ്ണോടിച്ചപ്പോൾ ഒരു ഇമെയിൽ അഡ്രസ് കിട്ടി, പിന്നെയൊന്നും  നോക്കിയില്ല, അദ്ദേഹത്തെ കാണാൻ  അവസരം തരുമോ എന്ന് മെയിൽ  അയച്ചു.പിറ്റേന്ന് അവധി ദിവസം ആയകൊണ്ടോ ?എന്തോ!  റിപ്ലൈ  കിട്ടിയില്ല  അങ്ങനെ രണ്ടാം ദിവസം അദ്ദേഹം റിപ്ലൈ  അയച്ചു  പിറ്റേന്ന് രാവിലെ പത്തു മണിക്ക്  റാഷിദ് ഹോസ്പിറ്റലിന്റെ പ്രധാന റിസിപ്ഷന്    മുൻപിൽ കാണാമെന്നു.എന്താണ് അദ്ദേഹം ഹോസ്പിറ്റലിൽ വെച്ച്  കാണാം എന്ന് പറഞ്ഞത് എനിക്കെന്തൊപോലെതോന്നി,എന്തായാലും  അവളോടുംകൂടെ ഒന്ന് ചോദിച്ചു നോക്കാം എന്ന ചിന്തയിൽ ഇരുന്നു, വൈകുന്നേരം ഓഫീസിൽ കഴിഞ്ഞു  ഭാര്യ റൂമിൽ എത്തിയപാടെ  ഞാൻ  കാര്യമെല്ലാം പറഞ്ഞു,അവൾ  കുറച്ചു  അതിശയത്തോടെ! "ഇതൊക്കെ എപ്പോൾ സംഭവിച്ചു?" "അത്  പിന്നെ  പറയാം  ഇപ്പോൾ  ഞാൻ  ചോദിച്ചതിന്റെ  ഉത്തരം നിനക്കൊന്നു പറയാമോ ?" കുറച്ചു  ദേഷ്യത്തിൽ ആണ്  ഞാൻ പറഞ്ഞത് അപ്പോൾ അവൾ  തുടർന്നു  "അദ്ദേഹം ക്യാൻസർ ട്രീട്മെന്റിലാണ്, ചിലപ്പോൾ  ചെക്കപ്പ്  ഉണ്ടായിരിക്കും  അതാവും  ഹോസ്പിറ്റലിൽ  വരാൻ പറഞ്ഞത്.ഇത് കേട്ടതും എനിക്ക് ശരിക്കും മുൻപുണ്ടായിരുന്ന  പരിഭ്രമം കുറച്ചുകൂടെ  കൂടി,കാരണം  എന്റെ  അമ്മയ്ക്കും  ക്യാൻസർ  ആയിരുന്നു  മൂന്നു വർഷത്തെ  ട്രീട്മെന്റിനു ശേഷം അമ്മ ഞങ്ങളെ  വിട്ടു  പോയി ആ വേദന  ഇപ്പോഴുമൊരു ഉണങ്ങാത്ത മുറിവായി എന്റെ  ഹൃദയത്തിൽ ഉണ്ട്. 

അന്നത്തെ രാത്രി പലതും ആലോചിച്ചു കിടന്നുകൊണ്ട് ഉറക്കമേ വന്നില്ല, പിറ്റേന്ന് രാവിലെതന്നെ റാഷിദ് ഹോസ്പിറ്റൽ ലൊക്കേഷൻ ഗൂഗിൾ  മാപ്പിൽ സെറ്റ്  ചെയ്തു ഫ്ലാറ്റിൽ  നിന്നുമിറങ്ങി . ഹാവു സമയത്തിനു തന്നെ എത്തി,റിസപ്ഷൻ രണ്ടു വശങ്ങളിലായി കിടക്കുന്ന  കസേരകളിലൊന്നിൽ ഇരുപ്പുറപ്പിച്ചു,സമയം ഓരോ മിനുട്ടും മണിക്കുറുകൾ പോലെ പതിയെ പോകുന്നതായി തോന്നി, എനിക്ക് അദ്ദേഹത്തെ  നേരിൽകണ്ട പരിചയം ഇല്ലാത്തതു കൊണ്ട് പലരോടും ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു സമയം ഏകദേശം പത്തര മണിയോട്‌അടുക്കുന്നു ഇനി.. എന്നെ മനസിലാകാത്തകൊണ്ട് അദ്ദേഹം  തിരിച്ചുപോയോ എന്ന് സംശയമായി, എന്നാൽ  ഒരു മെയിലും കൂടി  അയച്ചേക്കാം എന്ന് വിചാരിച്ചുകൊണ്ട് ഫോൺ എടുക്കുമ്പോഴേക്കും  ദൂരെ നിന്നും ഒരാൾ ആരെയോ  അന്വേഷിക്കുന്ന പോലെ ചുറ്റിലും  കണ്ണോടിക്കുന്നു എന്റെ അരികിലൂടെ നടന്നു പോകും മുൻപേ ഞാൻ  പതിയെ ചോദിച്ചു  “ഫരീദ് സർ അല്ലെ ” അദ്ദേഹത്തിന്റെ  കണ്ണുകൾവിടർന്നു തിരിച്ചു എന്റെ പേര് വിളിച്ചു ,അതെ എന്ന് തലയാട്ടി.  ഞങ്ങൾ അടുത്തുള്ള  കസേരകളിൽ ഇരുന്നു ,വളരെ  പരിചിതരായ  ആളുകൾ  സംസാരിക്കുന്ന പോലെ  ആ ഇമറാത്തി കലാകാരൻ  നമ്മളോട്  സംസാരിച്ചത്  ,ഒരുപാട് നേരം  അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് ഭാഗ്യം കിട്ടി, ഒരുപാട് കഥകൾ ,വ്യാഖ്യാനങ്ങൾ  ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു, എന്നെ  ശരിക്കും  ആകർഷിച്ചത് അദ്ദേഹത്തിന്റെ പോസിറ്റീവായ ചിന്തകൾ  ആയിരുന്നു,  സംഭാഷണത്തിനിടെ  "സർ ഇപ്പോൾ  ഹെൽത്ത്  എങ്ങനെ  ഉണ്ട്  എന്ന്  ചോദിച്ചപ്പോൾ  ഫരീദ്  സാറിന്റെ മറുപടി പറഞ്ഞത്  വളരെ  അത്ഭുതപ്പെടുത്തി ലോകത്തിൽ  അദ്ദേഹത്തേക്കാളും ശാരീരിക  അസ്വാസ്ഥ്യം അനുഭവിക്കുന്നവരേക്കാൾ ബെറ്റർ ആണെന്ന്  .അദ്ദേഹം  ജീവിതത്തെ  മൂന്നായി  തിരിച്ചു , പൂവുകളും,കായികളും പിന്നെ തടിയായും , ആർക്കും  എന്തുമെടുക്കാം  പൂവിന്റെ  സുഗന്ധവും  ഫലങ്ങളുടെ രുചികളും, തടികളുടെ പല  വിധത്തിലുള്ള ഉപയോഗവും  , ഇനി  അത്  ആർക്കും  വേണ്ടായെങ്കിൽ  മണ്ണിൽ  നിന്നും  വന്നത്  മണ്ണിലേക്ക് എന്ന പോലെ അതെല്ലാം ഇഴുകിച്ചേരും  എന്നിട്ടു  പിന്നെയും  മുളപൊട്ടും ഒരു  പുതിയ  ചെടിയായി.

സംഭാഷണത്തിനൊടുക്കം അദ്ദേഹത്തിന്റെ കൂടെ നിന്ന്  ഒരു  ഫോട്ടോ  എടുത്തോട്ടെ എന്നഭ്യർത്ഥിച്ചപ്പോൾ, ഒരു മടിയും കൂടാതെ അദ്ദേഹം  മാസ്ക് അഴിച്ചുമാറ്റി എനിക്കൊപ്പം ചേർന്നിരുന്നു  ,ഫോട്ടോ എടുത്തു പോകും മുൻപ് ഒരു ഹസ്തദാനം  ചെയ്തിട്ട് എന്റെ ഫോൺ  നമ്പർ അദ്ദേഹം  സേവ് ചെയ്തു. ഇത്രയും ഭൂമിയോളം താഴ്ന്ന ഒരു വ്യക്‌തിയുണ്ടേൽ ആ വാക്കിന്  പകരം  വിളിക്കാം “ഫരീദ്  സർ ”എന്ന്.  അദ്ദേഹം  വളരെ  ഉത്സാഹത്തോടെ നടന്നു നീങ്ങുന്നതും നോക്കി ഞാൻ നിന്നു .ഓഹ്  ഇപ്പോഴാ ഓർത്തത് വെക്കേഷൻ  തീർന്നു ഇനി നാളെ എനിക്ക്  തിരികെപോകണം, പിറ്റേന്ന്  എയർപോർട്ടിൽ എത്തുമ്പോഴും  ഫ്ലൈറ്റിൽ  കയറുമ്പോഴും ഞാൻ ഫരീദ് സർ പറഞ്ഞ കഥകൾ ഓർത്തുകൊണ്ടേയിരുന്നു, ഫ്ലൈറ്റ്  ആകാശത്തിലേക്കുയർന്നു  ജനാലക്കരുകിൽ ഇരിന്നു ഞാൻ താഴേക്ക്  നോക്കി  ആ ആകാശനൗകയുടെ നിഴൽ  അതാ താഴെ കാണുന്നു അത് അദ്ദേഹത്തെ  പോലെ  “ആകാശത്തിന്ടെയൊരു   നിഴലായിരുന്നു  “. 


 

വിനീതമായി 

Ssunju Rajan  

 


2 comments:

                                            ആകാശത്തിന്റെ നിഴൽ പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്...