മാടനും തിരിച്ചറിയൽ കാർഡും


            മാടനും തിരിച്ചറിയൽ കാർഡും


                               വളരെകുറച്ചു മാസങ്ങൾ മാത്രമേയുള്ളൂ തഹസിൽദാർ രമേശൻ നായർക്ക് റിട്ടയറാകാൻ, ങ്ങാ.. ഇപ്പോൾ ഏകദേശം അതുപോലെ തന്നെയാണ് ജീവിതവും ഭാര്യ സുമതി കുഞ്ഞമ്മ മകൾ ലീനക്കൊപ്പം ജർമനിയിൽ ആണ് കഴിഞ്ഞ വരവിൽ മകളുമായി നായരുചേട്ടൻ ഒന്ന് ഉടക്കിയിരുന്നു. ഒരു തബല കാരണം, വളരെ വർഷങ്ങളായി ജീവന്റെ ഒരു ഭാഗം പോലെ കൊണ്ടുനടന്ന ഉപകരണമാണ് മുൻപ് പറഞ്ഞ തബല,അതിന്ടെ മേലെയാണ് ആണ് പുള്ളിയുടെ ഭാഷയിൽ പറഞ്ഞാൽ രാമൻ( ലീനയുടെ മകൻ) എന്ന് പേരുള്ള ആ രാവണൻ പൂച്ചക്ക് മത്തി പൊരിച്ചു കൊടുത്തത് . ഈ സമയം അദ്ദേഹം അവിടെ ഇല്ലായിരുന്നു ഓഫീസിൽ നിന്നും വന്നു പതിവ് കോട്ടയും കഴിച്ചു ഒന്ന് പെരുപ്പിക്കാൻ ഇരുന്നതാ പക്ഷെ ഉറുമ്പു അരിക്കുന്ന സ്വന്തം തബല കണ്ട നായരുചേട്ടൻ ഞെട്ടി "എന്റെ പാപ്പനാഭ !ഏതു പാപിയാണ് ഈ പാതകം ചെയ്തത് ?ഇതിലും ഭേദം വിഷം തന്നു കൊല്ലമായിരുന്നില്ലേ" എന്ന് ആക്രോശിച്ചുകൊണ്ട് അദ്ദേഹം തൊടിയിലേക്കു ചാഞ്ഞുനിന്ന പുളിക്കമ്പു വെട്ടുവാനിറങ്ങി, ചുരുക്ക സമയത്തിനുള്ളിൽ തന്നെ പ്രതിയും , കൂട്ടുപ്രതിയും കീഴടങ്ങിയത്, പിന്നെ പറയണോ പൂരം, സുമതി കുഞ്ഞമ്മക്കും , ലീനക്കും ,മരുമകൻ സുധിക്കും എന്തിനുപറയുന്നു മീൻമുള്ളു നുണഞ്ഞ ആ പാവം പൂച്ചക്കും വരെ കിട്ടി നല്ല പുളി കഷായം .


അതിനു ശേഷം സുമതി കുഞ്ഞമ്മ അദ്ദേഹത്തോട് പറഞ്ഞു "അതേ..അവള് നമ്മളെ അങ്ങോട്ട് ചെല്ലാൻ വേണ്ടി വിസ എടുത്തൂന് പറയണ കേട്ടു", മറ്റൊന്നുമാലോചിക്കാതെ “നീ പോയാൽ മതി ഞാൻ ഇല്ല , ഇപ്പോൾ എന്റെ തബലയെ പോയുള്ളു ഇനി അങ്ങോട്ട് ചെന്നാൽ വേറെ വല്ലോം പോകും “ ആ സംഭാഷണം മുഴുവിപ്പിക്കാതെ നായരുചേട്ടനിറങ്ങി നടന്നു. പിന്നീട്ട് വിസ വന്നു മനസില്ലാമനസോടെയാ ണെകിലും സുമതി കുഞ്ഞമ്മയും ജർമനിക്കു പറന്നു, ചുരുക്കത്തിൽ ഒരു ഒറ്റയാൾ ജീവിതമാണ് നായരുചേട്ടനിപ്പോൾ നയിക്കുന്നത്.


 അന്നും അദ്ദേഹം അത്താഴവുംകഴിച് ഒരു ചെറിയ ഗ്ലാസ് റമ്മുംമടിച്ചു മുറ്റത്ത് ഉലാത്താൻ ഇറങ്ങിയതാ ,നല്ല ഇരുട്ട് സിഎഫ്എൽ വെട്ടത്തേക്കാൾ കടുത്തതാണു ഈയിരുട്ട് ചന്ദ്രനെ കാണുന്നില്ലല്ലോ ഓഹ്‌ …. ഇന്ന് അമാവാസിയാണ് ആയാളും റസ്റ്റ് എടുക്കുകയല്ലേ നല്ലത്‌! , എന്ന് പറഞ്ഞു കൊണ്ട് കുറച്ചു നടന്നപ്പോളൊരുശങ്ക വെള്ളം കൂടുതൽ കുടിച്ചകൊണ്ടാണോ അറിയില്ല, പതിയെ ഇരുന്നു പതിവിരുപ്പു സഥലമായാ മുറ്റത്തെ ആ കുറ്റിമുല്ലയുടെ ചുവട്ടിൽ , അങ്കവും കാണാം താളിയും ഓടിക്കാം എന്ന് കേട്ടപോലെ കാര്യവും നടക്കും മുല്ലയൊന്നു മണക്കുകയുംചെയ്യാം, ശരിയാ മുറ്റത്തെ മുല്ലക്ക് ഇപ്പോൾ മണമില്ല അതെങ്ങനാ യൂറിയ കൂടിയാൽ ഉള്ള മണവും പോവുമെടോ നായരുചേട്ടൻ മുല്ലയോടു പറഞ്ഞു.


 ആ ......... ഒരു അലർച്ചകേട്ടു പിന്നിലേക്ക് അദ്ദേഹം ഒന്നു നോക്കി,ഒരു ഭയാനക രൂപം കയ്യിൽ വേലിക്കിരുന്ന ഒത്ത കടലാമണക്കിന്റെ പത്തൽ, അയാൾ അതും ഓങ്ങിനിൽക്കുന്നു , താനേതാ…..? ഒട്ടും പ്രതീഷിക്കാത്ത ചോദ്യം കേട്ട ആ രൂപം ഞാൻ മാടനാ, , അതിന്ടെ വല്ലതിരിച്ചയിറയൽ കാർഡ് ഉണ്ടോ എന്ന മറു ചോദ്യം കേട്ടു അമ്പരന്നു മാടൻ, തിരിച്ചറിയൽ കാർഡോ അതെന്താ ആകാംഷയോടെ നായരുചേട്ടനെ നോക്കി, എടോ മരകായുധംകൊണ്ട് ഭവനഭേദനവും , കൊതപാതകശ്രമവും, നടത്തിയാൽ ഐപിസി ഏതൊക്കെ വകുപ്പുകൾ ഉണ്ടെന്നറിയാമോ, ഞാനൊന്നു ഫോൺ വിളിച്ചാൽ മതി ഇപ്പോഴത്തെ സി ഐ ബെഞ്ചമിനാ താൻ ഇടികൊണ്ടില്ലാതാക്കും , ഇയാൾ എന്ത് തേങ്ങയ ഈ പറയുന്നത് എന്ന് ആലോചിച്ചുകൊണ്ടു മാടൻ , ഞാൻ കൊച്ചാട്ടനെ ഒന്നു പെരുമാറാൻവന്നതാ ..ഓഹ് കോട്ടേഷൻ അതിനും വേറെ വകുപ്പുണ്ടെടോ മൂരിതലയ , ആട്ടെ തന്ടെ വീടെവിടാ, ഇപ്പോൾ അക്ഷരാത്ഥത്തിൽ ഞെട്ടിയത്ത് മാടനായിരുന്നു , ഇന്നേവരെ ഒരു മനുഷ്യനുമെന്നോടു ഇത് ചോദിക്കാനോ അല്ലെങ്കിൽ മുഖത്ത് നോക്കാനോ ധൈര്യം കാണിച്ചിട്ടില്ല, ആലോചിച്ചുതീരും മുൻപേ, ഇതൊന്നുമറിയാതെയാണോടോഎന്റെ വേലിക്കിരുന്ന പത്തലും എടുത്തു പാതിരാത്രിയിൽ ഈ പോക്രിത്തരം കാണിക്കുന്നത് എന്ന് നായരുചേട്ടൻ കലികൊണ്ടു തീർത്തു പറഞ്ഞു, , ഇനിയുമൊന്നും ഏൽക്കില്ലെന്നു കണ്ട മാടൻ പുള്ളിയുടെ അടുത്തിരുന്നു , നായരുചേട്ടൻ തുടർന്നു , എടോ ഈ നാട്ടിൽ ജീവിക്കാൻ എന്തെല്ലാം വേണം, എന്തിനിപ്പോൾ കരമടക്കുന്നതു വരെ ആധാറും പാൻകാർഡുമായി ലിങ്ക് ചെയ്യണം , ങ്ങാ ... അതുപോട്ടെ തനിക്കു കുടിക്കാനെന്തു വേണം ഭാര്യയുംപിള്ളേരും ജർമനിക്കു പോയേക്കുവാ തത്കാലം തനിക്കു വല്ല കട്ടൻ മതിയെങ്കിൽ അകത്തു ഫ്ലാസ്കിലുണ്ട് എടുത്തു കുടിച്ചോ , ഇപ്പോൾ വളരെ ഭവ്യതയോടെ മാടൻ “ സത്യത്തിൽ കൊച്ചാട്ട ഞാൻ മാടൻതുരുത്തിലെ വല്യ മാടനാണ് , ഞങ്ങള് കള്ളും ,കൊഴിയുമൊക്കെ കഴിപ്പുള്ളു , അതുമവിടെ നില്കുന്നവന്മാർ ഒന്നു വച്ചിട്ട് അപ്പോൾ തന്നെ എടുക്കും ഒന്നുമണപ്പിക്കാനേ കിട്ടാറുള്ളു , ആഹാ ഹ … പൊട്ടിച്ചിരിച്ചു കൊണ്ട് നായരുചേട്ടൻ തുടർന്നു , ജനങ്ങളുടെ ആരാധനയെ വിറ്റു ജീവിക്കുന്ന കള്ള കഴുവേറിമക്കൾ.


  എന്തായാലും താൻ വന്നതല്ലേ രണ്ടെണ്ണം അടിച്ചേച്ചു പോകാം, അകത്തു കുപ്പിയിരുപ്പുണ്ട് പിന്നെ ആ പത്തായതിന്ടെ പുറത്തു കപ്പയും മീനും ഇരുപ്പുണ്ട് അതുമെടുത്തോ ഇത് കേൾക്കേണ്ട താമസം മാടൻ ശരവേഗത്തിൽ എല്ലാ സാമഗ്രികളുമായി എത്തി , മാടനും കൊച്ചാട്ടാനും ഓരോചിയേർസ് പറഞ്ഞു തുടങ്ങി, ഒരു കവിൾ കുടിച്ചിട്ട് മാടൻ , ചെറിയസങ്കടത്തോടെ "കൊച്ചാട്ടാനറിയുമോ ആ കോട്ടയിലെ ശൗമേൽ വെച്ച മുറുക്കാൻ പൊതിക്കാ ഞാൻ എന്റെ പൊന്നു കൊച്ചാട്ടനെ അടിക്കാൻ ഇറങ്ങിയത്, കൊച്ചാട്ടൻ വിളിച്ചു ഒരു ഗ്ലാസ് തന്നകൊണ്ട് പറയുവല്ല നാളെ എന്ന് പറഞ്ഞൊരു ദിവസമുണ്ടേൽ ഞാൻ അവനെ അടിച്ചു കുഴിയിലാകും",


 "പോട്ടെടാ അവന്ടെ പറമ്പ് സർക്കാർ സ്ഥലത്തു കൈയേറിയ കൊണ്ടാ ഞാൻ നോട്ടീസ് അയച്ചത് , പിന്നെ കൈക്കൂലി മേടിച്ചു ജീവിക്കണ്ടേ അവസ്ഥ രമേശൻ നായർക്കില്ല ", അദ്ദേഹം അൽപ്പം കപ്പയും കഴിച്ചുകൊണ്ട് പറഞ്ഞു , തനിക്കു അറിയുമോ ഇത് ആര് കൊണ്ടുവന്നതാണെന്നു , മീൻ കറി തൊട്ടു നാക്കിൽ വെച്ചുകൊണ്ട് മാടൻ ആരാ?..എന്റെ ഈശ്വരിയമ്മ , അവളെ എനിക്കൊരുപാട് ഇഷ്ടമായിരുന്നു , എന്റെ മൂപ്പിലാന്മാര് അവൾ മുറുക്കാൻ ഗോവാലൻടെ മോളാണെന്നു പറഞ്ഞു വേണ്ടാന്ന് വെയ്പ്പിച്ചതാ അതുകൊണ്ടാ ഇവളെ കെട്ടിയതു മൊബൈൽഫോണിൽ സുമതി കുഞ്ഞമ്മയുടെ ഫോട്ടോയിൽ നോക്കി പറഞ്ഞു , പക്ഷെ തനിക്കു അറിയാമോ അവൾ ഇന്നുവരെ കെട്ടിയിട്ടില്ല , ഇപ്പോൾ കൊച്ചാട്ടൻ ഒറ്റക്കാണെന്നു അറിഞപ്പോൾ വയ്യാത്ത കാലും വച്ച് അവള് കൊണ്ടുത്തന്നതാ താൻ ഉളുപ്പില്ലാതെ കേറ്റുന്ന ഈ കപ്പേം കറിയും. ആണോ എന്ന ഭാവത്തോടെ മാടൻ എന്നിട്ടു ? , അദ്ദേഹം തുടർന്നു "അവൾ ഇപ്പോളൊറ്റക്കാണ് , ആരുമില്ല പ്രായവും അവളെയും ബാധിച്ചു കഷ്ട്ടം".. എന്നുപറഞ്ഞു കൊണ്ട് ചാരുകസേരയിൽ കറുത്തിരുണ്ട ആകാശത്തേക്ക് നോക്കുന്നു.


 കുശലമന്വേഷിക്കുന്ന പോലെ മാടൻ , കൊച്ചാട്ടൻ ജർമനിക്കു എന്നാ പോകുന്നത് , ഹും.. ഞാൻ .... എടോ , ഞാൻ കളിച്ചുവളർന്നതും,പിന്നെ എന്റെ അപ്പൻ അപ്പൂപ്പന്മാർ ഉറങ്ങുകുന്നമണ്ണാണിത് , പിന്നെ താൻ ഉൾപ്പടെ ആൾക്കാർ വിളിക്കുന്ന ഈ കൊച്ചാട്ട വിളിയും വിട്ട്‌ , ഈശ്വരിയമ്മയുടെ ഇരട്ടവേറ്റമുറുക്കാനും കഴിക്കാത്ത പിന്നെ ദോ ആ കാണുന്ന കുറ്റിമുല്ലചോട്ടിൽ ഒന്നു കാര്യം സാധിക്കാതെ ഇവിടംവിട്ടു ഈ രമേശൻ നായർ ഒരിടത്തിൻ പോകില്ലെടോ അല്ലേൽ പപ്പനാവൻ തിരിച്ചു വിളിക്കണം , ഇത് കേട്ടു മാടൻ ഇരിക്കുന്നതിണ്ണയിൽ നിന്നും ഊർന്നു താഴേക്ക് ഇറങ്ങി നായർ ചേട്ടന്റെ കാൽചുവട്ടിലിരുന്നുകൊണ്ട് കൊച്ചാട്ട ഞാൻ ഇവിടെ കൂടിക്കോട്ടെ , തിരിച്ചു പോയി ആ ഡാഷ്മക്കളുടെ കൊട്ടേഷൻപണി ചെയ്യാൻവയ്യ , മാടന്റെ ദയനീയമായ പറച്ചിൽ കേട്ടു നായരുചേട്ടൻ കുടുകുടെ ചിരിച്ചു കൊണ്ട് താനുള്ളപ്പോ ഈ മുറ്റത്തിരുന്നു രണ്ടെണ്ണമടിക്കുകയും ചെയ്യാം ഇവിടെ കിടന്നു ഉറങ്ങുകയുംചെയ്യാം വേറെ കള്ളന്മാരെ പേടിക്കണ്ടല്ലോ അത്കൊണ്ട് താൻ ഇവിടെ കൂടിക്കോ , വളരെ സന്തോഷത്തോടെ മാടൻ പറഞ്ഞു "കൊച്ചാട്ട ഞാൻ പോയി എന്റെ ജംഗമവസ്തുക്കൾ എടുത്തുകൊണ്ടുവരാം, ഉറക്കത്തിലേക്കു ആണ്ടു പോകുംമുൻപേ അദ്ദേഹം മാടനോടു ഡാ ആ പത്തല് വേലിക്കു കുത്തിയേച്ചു വേണം പോകാൻ ഇത് കേട്ടു മാടൻ അട്ടഹസിച്ചുകൊണ്ടു നിങ്ങൾ എന്ത് മനുഷ്യനാടോ എന്ന് പറഞ്ഞുകൊണ്ട് നടന്നു നീങ്ങി, ഇപ്പോൾ രാവുപകലിലേകിറങ്ങി വീണുതുടങ്ങി നമ്മുടെ രമേശൻ നായർ ആകട്ടെ ചാരുകസേരയിലിരുന്നു ഉറങ്ങുന്നു പുതിയ സൗഹൃദങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയോടെ .

വിനീതമായി

Ssunju rajan



Ssunju rajan

1 comment:

                                            ആകാശത്തിന്റെ നിഴൽ പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്...