Lover



    പ്രണയിനി

നശ്വരമാം ഭുവിലെ ഒരാറടി മണ്ണിൽ
ദേഹമേ വെടിഞ്ഞുഞാനോ ദേഹിയാ-
യുണരവെ ഏകാംഗിയായി മണ്ണിലമരുന്ന
നേരത്തും, കണ്ടതില്ലാരും അടർപൊഴിക്കു-
ന്നതു ചിരവൈരികളെല്ലാമെന്റെ ചുറ്റും
അണിനിരന്നട്ടഹസിക്കുന്നതും ,പരിഹാസ
മോടവര് ചൊന്നതും മൃതമായി പോയവ-
നിനിയെന്തുചെയ്യാൻ? എന്നതുകേട്ട്  ലയി-
ക്കവേമൂകമായി ,കണ്ടതില്ലനിന്നെയെങ്ങു
മവിടെ,കരുതിയോ സഖിയെ വിസ്മരിച്ചെ-
ന്നു,ഗ്രീഷ്മമാം കാലത്തിനപ്പുറമെന്നിൽ
തളിർത്ത പൂക്കളോനിന്നോട് ചൊന്നിടും
ഞാനെന്ന നേരിനെത്ര നീ പ്രിയമെന്നു!
കാത്തുനിൽക്കൻപോടു ഹൃദയത്തിൻ
പാതിയെ ,പിന്തിരിഞ്ഞു നോക്കുക പെണ്ണെ
എൻ രണ്ടാംവരവിനു കാതോർത്തു.

വിനീതമായി

SSunju Sreevallaba 

No comments:

Post a Comment

                                            ആകാശത്തിന്റെ നിഴൽ പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്...