തീവണ്ടി യാത്ര

ഭൂതകാലക്കെടുതികളെ വിടുതലേകി മൗനമായി,
മനമോ യാത്രക്കൊരുങ്ങി ദൂരെയെങ്ങോരിടത്തി-
ൽനിന്നും  പിന്നിട്ടുമറന്ന വഴികളിൽക്കണ്ട മുഖമോ,
മുഖംമൂടികളോ മറന്നിടുന്നു മിദ്യയല്ല സത്യമാണി-
തെന്നു സ്വയമുരുവിട്ടിതാ തീവണ്ടി ഞാനറിയാതെ-
 യുരുളുന്നു മന്ദമായി ,യാത്രികരെല്ലാം തട്ടിയും,
 തലോടിയും ,ഭംഗിവാകിനാൽ കൂരമ്പു തൊടു-
ത്തുവരിഞ്ഞെൻ മാറിടമൊക്കെയും, ഹേ യാത്രിക!
നിന്നോടു ഞാനെന്നേ ക്ഷമിച്ചതാ  എന്നിട്ടുമെന്തേ
ഒളിയമ്പുമായി ഈ യാത്രക്കു ഭംഗമേകാൻ മോഹ
മായി തക്കങ്ങൾ തേടുന്നു?മുൻപാതകളിലെനിക്കു
നഷ്ടമായമ്മയെന്നത്തേജസും വാക്കുകളിനിയു-
ണ്ടോയേതുഗ്രഥത്തിലുമാപദത്തിനു നിർവചനമേകാൻ ,
സഖേ.ഉമിത്തീ നീറുമകക്കാമ്പുമായേകനായി
 ശാന്തനായി വരുമിടങ്ങളും പുതുപാതകളും തേടി
കൂട്ടിനു  നീയുണ്ടു ഭഗവാനെ വഴികാട്ടുവാനെൻ
തേരാളിയായി ,ഗീതയും കേട്ടു നാമറിയാതെ
തീവണ്ടിയോ നീങ്ങയല്ലോ.

വിനീതമായി

SSunju Sreevallaba


No comments:

Post a Comment

                                            ആകാശത്തിന്റെ നിഴൽ പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്...