അന്ധ ഗായിക
അന്ധയാം ഗായിക ഇന്നോളം കാണാത്ത
സുന്ദര ഭൂവിനെ വർണിച്ചന്നത്തിനായി
തെരുവിന്റെ മടിയിലിരക്കുന്നേറെനേരം .
ഈ ഭൂവിന്റെ മക്കളോ അവളുടെ മേനി
യെ ചീന്തിപറിക്കുവാനിടക്കണ്ണെറിഞ്ഞു-
നിഴലിൽ പതുങ്ങവ്വേ,സൂര്യന്റെ മറപറ്റി രാ
വൊന്നേത്തവ്വെ സടകുടഞ്ഞെഴുനേറ്റ കലി-
പൂണ്ട മദജ്വരമൊടുവിലവളെ വലിച്ചുകീറി-
തലയറ്റ മൃതത്തിന്റെ;ചോരയും ,കാമവും മതിവരെനുണയുമ്പോളെന്തു നേടി വിധ്വ൦-
സകാ നീ നൈമിഷികസുഖമോഅതോ , ചുടുനിണമിരുകയ്യിലൊഴിച്ച നിർവൃതിയോ?
എന്തുമെയായാലും ആരെന്നറിയാതെ അവളു
നീട്ടിയ കരങ്ങളിലൊരു പൊതിച്ചോറിലിലയഴി-
ചേകുവാൻ കരുണ കാട്ടാത്തകിരാത ജന്മമേ,
വെറുമൊരു പഴമ്പായയിൽ കെട്ടിയില്ലെ;അവളെ കഷ്ണങ്ങളായി,ഇതിനുപൊറുക്കുവാൻ ,
സഹസ്രങ്ങൾ നിനക്കൊപ്പമെങ്കിൽ കർണങ്ങ ൾവിടർത്തിപിടിക്ക എൻ പടയുടെ കുളമ്പടി
കേൾക്കുവാൻ
വിനീതമായി
SSunju Sreevallaba
സമകാലീന വിഷയങ്ങളിൽ താങ്കളുടെ കവിതകൾ പ്രസക്തമാണ് ..... അഭിനന്ദനങ്ങൾ
ReplyDeleteشركة كشف تسربات بالقطيف
ReplyDeleteشركة كشف تسربات بالاحساء