ആകാശത്തിന്റെ നിഴൽ -ഇമറാത്തി എഴുത്തുകാരനുമായുള്ള കൂടിക്കാഴ്ച

                                            ആകാശത്തിന്റെ നിഴൽ

പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്കിൽ കണക്ഷൻ ഫ്ലൈറ്റ്  എടുക്കുമ്പോഴോ ഒരു  രണ്ടാം വീടെന്നെപോലെ സുപരിചിതമാണ് ആ രാജ്യം, ഒട്ടനവധി  മലയാളികളും അതുമാത്രമല്ല ലോകത്തിലെ  പലത്തുറയിൽപെട്ടവരും  ഗൾഫ് എന്ന വാക്കിന്റെ അവസാനം ചെന്നെത്തുന്ന ഒരു പേര് അതാണ്  ദുബായ്, ഇപ്രാവശ്യം നമ്മൾ വെക്കേഷൻ ആഘോഷിച്ചത്  ദുബായിലാണ്, ജനുവരിയിലെ  തണുപ്പിൽ  സഹധർമ്മിണിക്കൊപ്പം ഒരു  ഇറാനിയൻ  സുലൈമാനി കുടിച്ചു ലെബനീസ് സ്പെഷ്യൽ ഷവർമകിട്ടും (മയോണൈസും,   വെജിറ്റബ്ൾസ് ചിക്കൻടെ ഒരു കോമ്പിനേഷൻ) കഴിച്ചുകൊണ്ട് ചില്ലറ  സൊറ പറഞ്ഞുള്ള  നടത്തം അതുതരുന്ന ഒരു  വൈകാരിക അത് ഒന്നുവേറെ തന്നെയാണ് . ഇത്തവണത്തെ വിസിറ്റിൽ ഒരുപാട് പുതിയ ട്രാവൽ ഡെസ്റ്റിനേഷൻസ് കാണാൻ  കഴിഞ്ഞു എന്നുമാത്രമല്ല ജനനന്മക്കായി  പ്രവൃത്തിക്കുന്ന ഭരണാധികാരികളുടെ പുതിയ കാഴചപ്പാടുകളും ഇനിയും വികസിക്കാൻ ഒന്നുമില്ലെന്ന്‌  തോന്നുമെങ്കിലും ,വികസിച്ചുകൊണ്ടേയിരിക്കുന്ന രാജ്യത്തിൻറെ ജനങ്ങളുടെ  ഹൃദയവിശാലതയും കുറച്ചുകൂടി അറിയാൻ കഴിഞ്ഞു,യാത്രകൾ എല്ലായിപ്പോഴും നമ്മുക്ക് തരുന്ന,അറിവുകളും, അതുപോലെ സൗഹൃദങ്ങളും, കഥാതന്തുക്കളുംമറ്റും നമ്മുക്കുള്ളിൽ എപ്പോഴും ഒരു പുതുമ ഉണ്ടാക്കുന്നു. 

ഒരുവൈകുന്നേരം ബാൽക്കണിക്കരുകിലായി  ക്രിക്കറ്റ്കളി നടക്കുന്നു,   പച്ചകൾ  (പാകിസ്താനികളെ പൊതുവിൽ  അറിയപ്പെടാറുള്ള പേര്), ബംഗാളിഇന്ത്യൻ സമ്മിശ്രടീമിന്റെ തീപാറുന്ന  മത്സരമാണ് നടക്കുന്നത്,    ഞാൻ ആകട്ടെ നമ്മുടെ ഫ്ളാറ്റിലെ ആന്റി  ഇട്ട  മരുന്ന് കാപ്പി  കുടിച്ചുകൊണ്ട്  മത്സരം വീക്ഷിച്ചുരണ്ടുമൂന്നു  ദിവസമായി പനിപിടിച്ചിട്ടു,  വൈറൽ പനിയാണോ? അറിയില്ല,എന്തായാലുംമരുന്ന് കാപ്പി ഉഷാറായിട്ടുണ്ട് ചെറുതായി വിയർക്കാനും തുടങ്ങിട്ടുണ്ട്,അതുകൊണ്ടാണ് പുറത്തിറങ്ങിയത് . കുറച്ചുകഴിഞ്ഞുഎന്താ ഒന്നു പോകാൻ തോന്നുന്നുണ്ടോ?" എന്ന് പിന്നിലൂടെ ഭാര്യയുടെ ചോദ്യംകേട്ട്  തിരിഞ്ഞു നോക്കി ഞാൻ പറഞ്ഞു “പണ്ട് സ്കൂളിൽവെച്ച് നെഞ്ചിലേക്ക്  ഒരു മാക്കാൻടെ ഏറു കൊണ്ടെ പിന്നെ ക്രിക്കറ്റ്  നിർത്തിയതാ, ആ സമയത്താണ് നമ്മുടെ ദാദ ഗാംഗുലി ക്രിക്കറ്റിൽ  നിന്നും വിരമിച്ചേ, കൂട്ടത്തിൽ ഞാനും, ഒന്ന് നിർത്തിയിട്ടു ഞാൻ തുടർന്നു "എന്റെ  ഐഷു  നിനക്ക്  എന്നോട് ഒരു തരി സ്‌നേഹം ഉണ്ടേൽ  ഇത് പറയുവോ? ,ദാ നോക്ക്  കയ്യിൽ  ഇരിക്കുന്ന പന്ത് എങ്ങനെ എറിഞ്ഞു  കളയാം എന്ന് ആലോചിച്ചുകൊണ്ട് എറിയുന്നവൻമാരാ, അമ്മാതിരി  സ്പീഡ്! ആകെ രണ്ടു മാസമുണ്ട് വെക്കേഷൻ,ആ  സമയത്തു  അവന്മാരുടെ  ഏറുകൊണ്ടിരിക്കാൻ  ഒന്നുപോയേടി ,ഇവിടെ എനിക്ക് ഇൻഷുറൻസ്  പോലുമില്ല  അപ്പോഴാ അവളുടെ അമ്മുമ്മയുടെ  പ്രചോദനം", "എന്നാ കവി ഇത്  വായിച്ചുനോക്ക്" എന്ന്  പിറുപിറുത്തുകൊണ്ട്  ടേബിളിന്റെ  മുകളിലേക്ക്  കുറച്ചു  ബുക്ക് ലെറ്റ്   വെച്ചിട്ടു അടുക്കളയിലേക്കു പോയ്. ഓഹ്..എന്നെ  ഇവിടുന്നു  എഴുന്നേല്പിക്കും എന്ന്  മനസ്സിൽഓർത്തു കൊണ്ട് ടേബിളിൽ  വെച്ച  ബുക്ക് ലെറ്റ്  എടുത്തു  , അറബിക്കും , ഇംഗ്ലീഷും ചേർന്നയൊരു എഴുത്തു പ്രതി, ഒന്ന് ഞാൻ കണ്ണോടിച്ചു  കൊള്ളാല്ലോ  നല്ല കോൺസെപ്റ് ,വളരെ  മനോഹരമായി പോട്രെയ്റ്റ്  ചെയ്തിരിക്കുന്നു .ഇത്  എഴുതിയെ  ആളെ  ഒന്ന്  കാണണമെന്നായി. 

പരക്കെ കണ്ണോടിച്ചപ്പോൾ ഒരു ഇമെയിൽ അഡ്രസ് കിട്ടി, പിന്നെയൊന്നും  നോക്കിയില്ല, അദ്ദേഹത്തെ കാണാൻ  അവസരം തരുമോ എന്ന് മെയിൽ  അയച്ചു.പിറ്റേന്ന് അവധി ദിവസം ആയകൊണ്ടോ ?എന്തോ!  റിപ്ലൈ  കിട്ടിയില്ല  അങ്ങനെ രണ്ടാം ദിവസം അദ്ദേഹം റിപ്ലൈ  അയച്ചു  പിറ്റേന്ന് രാവിലെ പത്തു മണിക്ക്  റാഷിദ് ഹോസ്പിറ്റലിന്റെ പ്രധാന റിസിപ്ഷന്    മുൻപിൽ കാണാമെന്നു.എന്താണ് അദ്ദേഹം ഹോസ്പിറ്റലിൽ വെച്ച്  കാണാം എന്ന് പറഞ്ഞത് എനിക്കെന്തൊപോലെതോന്നി,എന്തായാലും  അവളോടുംകൂടെ ഒന്ന് ചോദിച്ചു നോക്കാം എന്ന ചിന്തയിൽ ഇരുന്നു, വൈകുന്നേരം ഓഫീസിൽ കഴിഞ്ഞു  ഭാര്യ റൂമിൽ എത്തിയപാടെ  ഞാൻ  കാര്യമെല്ലാം പറഞ്ഞു,അവൾ  കുറച്ചു  അതിശയത്തോടെ! "ഇതൊക്കെ എപ്പോൾ സംഭവിച്ചു?" "അത്  പിന്നെ  പറയാം  ഇപ്പോൾ  ഞാൻ  ചോദിച്ചതിന്റെ  ഉത്തരം നിനക്കൊന്നു പറയാമോ ?" കുറച്ചു  ദേഷ്യത്തിൽ ആണ്  ഞാൻ പറഞ്ഞത് അപ്പോൾ അവൾ  തുടർന്നു  "അദ്ദേഹം ക്യാൻസർ ട്രീട്മെന്റിലാണ്, ചിലപ്പോൾ  ചെക്കപ്പ്  ഉണ്ടായിരിക്കും  അതാവും  ഹോസ്പിറ്റലിൽ  വരാൻ പറഞ്ഞത്.ഇത് കേട്ടതും എനിക്ക് ശരിക്കും മുൻപുണ്ടായിരുന്ന  പരിഭ്രമം കുറച്ചുകൂടെ  കൂടി,കാരണം  എന്റെ  അമ്മയ്ക്കും  ക്യാൻസർ  ആയിരുന്നു  മൂന്നു വർഷത്തെ  ട്രീട്മെന്റിനു ശേഷം അമ്മ ഞങ്ങളെ  വിട്ടു  പോയി ആ വേദന  ഇപ്പോഴുമൊരു ഉണങ്ങാത്ത മുറിവായി എന്റെ  ഹൃദയത്തിൽ ഉണ്ട്. 

അന്നത്തെ രാത്രി പലതും ആലോചിച്ചു കിടന്നുകൊണ്ട് ഉറക്കമേ വന്നില്ല, പിറ്റേന്ന് രാവിലെതന്നെ റാഷിദ് ഹോസ്പിറ്റൽ ലൊക്കേഷൻ ഗൂഗിൾ  മാപ്പിൽ സെറ്റ്  ചെയ്തു ഫ്ലാറ്റിൽ  നിന്നുമിറങ്ങി . ഹാവു സമയത്തിനു തന്നെ എത്തി,റിസപ്ഷൻ രണ്ടു വശങ്ങളിലായി കിടക്കുന്ന  കസേരകളിലൊന്നിൽ ഇരുപ്പുറപ്പിച്ചു,സമയം ഓരോ മിനുട്ടും മണിക്കുറുകൾ പോലെ പതിയെ പോകുന്നതായി തോന്നി, എനിക്ക് അദ്ദേഹത്തെ  നേരിൽകണ്ട പരിചയം ഇല്ലാത്തതു കൊണ്ട് പലരോടും ഞാൻ ചോദിച്ചുകൊണ്ടേയിരുന്നു സമയം ഏകദേശം പത്തര മണിയോട്‌അടുക്കുന്നു ഇനി.. എന്നെ മനസിലാകാത്തകൊണ്ട് അദ്ദേഹം  തിരിച്ചുപോയോ എന്ന് സംശയമായി, എന്നാൽ  ഒരു മെയിലും കൂടി  അയച്ചേക്കാം എന്ന് വിചാരിച്ചുകൊണ്ട് ഫോൺ എടുക്കുമ്പോഴേക്കും  ദൂരെ നിന്നും ഒരാൾ ആരെയോ  അന്വേഷിക്കുന്ന പോലെ ചുറ്റിലും  കണ്ണോടിക്കുന്നു എന്റെ അരികിലൂടെ നടന്നു പോകും മുൻപേ ഞാൻ  പതിയെ ചോദിച്ചു  “ഫരീദ് സർ അല്ലെ ” അദ്ദേഹത്തിന്റെ  കണ്ണുകൾവിടർന്നു തിരിച്ചു എന്റെ പേര് വിളിച്ചു ,അതെ എന്ന് തലയാട്ടി.  ഞങ്ങൾ അടുത്തുള്ള  കസേരകളിൽ ഇരുന്നു ,വളരെ  പരിചിതരായ  ആളുകൾ  സംസാരിക്കുന്ന പോലെ  ആ ഇമറാത്തി കലാകാരൻ  നമ്മളോട്  സംസാരിച്ചത്  ,ഒരുപാട് നേരം  അദ്ദേഹവുമായി സംസാരിക്കാൻ എനിക്ക് ഭാഗ്യം കിട്ടി, ഒരുപാട് കഥകൾ ,വ്യാഖ്യാനങ്ങൾ  ഞങ്ങൾ സംസാരിച്ചുകൊണ്ടേയിരുന്നു, എന്നെ  ശരിക്കും  ആകർഷിച്ചത് അദ്ദേഹത്തിന്റെ പോസിറ്റീവായ ചിന്തകൾ  ആയിരുന്നു,  സംഭാഷണത്തിനിടെ  "സർ ഇപ്പോൾ  ഹെൽത്ത്  എങ്ങനെ  ഉണ്ട്  എന്ന്  ചോദിച്ചപ്പോൾ  ഫരീദ്  സാറിന്റെ മറുപടി പറഞ്ഞത്  വളരെ  അത്ഭുതപ്പെടുത്തി ലോകത്തിൽ  അദ്ദേഹത്തേക്കാളും ശാരീരിക  അസ്വാസ്ഥ്യം അനുഭവിക്കുന്നവരേക്കാൾ ബെറ്റർ ആണെന്ന്  .അദ്ദേഹം  ജീവിതത്തെ  മൂന്നായി  തിരിച്ചു , പൂവുകളും,കായികളും പിന്നെ തടിയായും , ആർക്കും  എന്തുമെടുക്കാം  പൂവിന്റെ  സുഗന്ധവും  ഫലങ്ങളുടെ രുചികളും, തടികളുടെ പല  വിധത്തിലുള്ള ഉപയോഗവും  , ഇനി  അത്  ആർക്കും  വേണ്ടായെങ്കിൽ  മണ്ണിൽ  നിന്നും  വന്നത്  മണ്ണിലേക്ക് എന്ന പോലെ അതെല്ലാം ഇഴുകിച്ചേരും  എന്നിട്ടു  പിന്നെയും  മുളപൊട്ടും ഒരു  പുതിയ  ചെടിയായി.

സംഭാഷണത്തിനൊടുക്കം അദ്ദേഹത്തിന്റെ കൂടെ നിന്ന്  ഒരു  ഫോട്ടോ  എടുത്തോട്ടെ എന്നഭ്യർത്ഥിച്ചപ്പോൾ, ഒരു മടിയും കൂടാതെ അദ്ദേഹം  മാസ്ക് അഴിച്ചുമാറ്റി എനിക്കൊപ്പം ചേർന്നിരുന്നു  ,ഫോട്ടോ എടുത്തു പോകും മുൻപ് ഒരു ഹസ്തദാനം  ചെയ്തിട്ട് എന്റെ ഫോൺ  നമ്പർ അദ്ദേഹം  സേവ് ചെയ്തു. ഇത്രയും ഭൂമിയോളം താഴ്ന്ന ഒരു വ്യക്‌തിയുണ്ടേൽ ആ വാക്കിന്  പകരം  വിളിക്കാം “ഫരീദ്  സർ ”എന്ന്.  അദ്ദേഹം  വളരെ  ഉത്സാഹത്തോടെ നടന്നു നീങ്ങുന്നതും നോക്കി ഞാൻ നിന്നു .ഓഹ്  ഇപ്പോഴാ ഓർത്തത് വെക്കേഷൻ  തീർന്നു ഇനി നാളെ എനിക്ക്  തിരികെപോകണം, പിറ്റേന്ന്  എയർപോർട്ടിൽ എത്തുമ്പോഴും  ഫ്ലൈറ്റിൽ  കയറുമ്പോഴും ഞാൻ ഫരീദ് സർ പറഞ്ഞ കഥകൾ ഓർത്തുകൊണ്ടേയിരുന്നു, ഫ്ലൈറ്റ്  ആകാശത്തിലേക്കുയർന്നു  ജനാലക്കരുകിൽ ഇരിന്നു ഞാൻ താഴേക്ക്  നോക്കി  ആ ആകാശനൗകയുടെ നിഴൽ  അതാ താഴെ കാണുന്നു അത് അദ്ദേഹത്തെ  പോലെ  “ആകാശത്തിന്ടെയൊരു   നിഴലായിരുന്നു  “. 


 

വിനീതമായി 

Ssunju Rajan  

 


മാടനും തിരിച്ചറിയൽ കാർഡും


            മാടനും തിരിച്ചറിയൽ കാർഡും


                               വളരെകുറച്ചു മാസങ്ങൾ മാത്രമേയുള്ളൂ തഹസിൽദാർ രമേശൻ നായർക്ക് റിട്ടയറാകാൻ, ങ്ങാ.. ഇപ്പോൾ ഏകദേശം അതുപോലെ തന്നെയാണ് ജീവിതവും ഭാര്യ സുമതി കുഞ്ഞമ്മ മകൾ ലീനക്കൊപ്പം ജർമനിയിൽ ആണ് കഴിഞ്ഞ വരവിൽ മകളുമായി നായരുചേട്ടൻ ഒന്ന് ഉടക്കിയിരുന്നു. ഒരു തബല കാരണം, വളരെ വർഷങ്ങളായി ജീവന്റെ ഒരു ഭാഗം പോലെ കൊണ്ടുനടന്ന ഉപകരണമാണ് മുൻപ് പറഞ്ഞ തബല,അതിന്ടെ മേലെയാണ് ആണ് പുള്ളിയുടെ ഭാഷയിൽ പറഞ്ഞാൽ രാമൻ( ലീനയുടെ മകൻ) എന്ന് പേരുള്ള ആ രാവണൻ പൂച്ചക്ക് മത്തി പൊരിച്ചു കൊടുത്തത് . ഈ സമയം അദ്ദേഹം അവിടെ ഇല്ലായിരുന്നു ഓഫീസിൽ നിന്നും വന്നു പതിവ് കോട്ടയും കഴിച്ചു ഒന്ന് പെരുപ്പിക്കാൻ ഇരുന്നതാ പക്ഷെ ഉറുമ്പു അരിക്കുന്ന സ്വന്തം തബല കണ്ട നായരുചേട്ടൻ ഞെട്ടി "എന്റെ പാപ്പനാഭ !ഏതു പാപിയാണ് ഈ പാതകം ചെയ്തത് ?ഇതിലും ഭേദം വിഷം തന്നു കൊല്ലമായിരുന്നില്ലേ" എന്ന് ആക്രോശിച്ചുകൊണ്ട് അദ്ദേഹം തൊടിയിലേക്കു ചാഞ്ഞുനിന്ന പുളിക്കമ്പു വെട്ടുവാനിറങ്ങി, ചുരുക്ക സമയത്തിനുള്ളിൽ തന്നെ പ്രതിയും , കൂട്ടുപ്രതിയും കീഴടങ്ങിയത്, പിന്നെ പറയണോ പൂരം, സുമതി കുഞ്ഞമ്മക്കും , ലീനക്കും ,മരുമകൻ സുധിക്കും എന്തിനുപറയുന്നു മീൻമുള്ളു നുണഞ്ഞ ആ പാവം പൂച്ചക്കും വരെ കിട്ടി നല്ല പുളി കഷായം .


അതിനു ശേഷം സുമതി കുഞ്ഞമ്മ അദ്ദേഹത്തോട് പറഞ്ഞു "അതേ..അവള് നമ്മളെ അങ്ങോട്ട് ചെല്ലാൻ വേണ്ടി വിസ എടുത്തൂന് പറയണ കേട്ടു", മറ്റൊന്നുമാലോചിക്കാതെ “നീ പോയാൽ മതി ഞാൻ ഇല്ല , ഇപ്പോൾ എന്റെ തബലയെ പോയുള്ളു ഇനി അങ്ങോട്ട് ചെന്നാൽ വേറെ വല്ലോം പോകും “ ആ സംഭാഷണം മുഴുവിപ്പിക്കാതെ നായരുചേട്ടനിറങ്ങി നടന്നു. പിന്നീട്ട് വിസ വന്നു മനസില്ലാമനസോടെയാ ണെകിലും സുമതി കുഞ്ഞമ്മയും ജർമനിക്കു പറന്നു, ചുരുക്കത്തിൽ ഒരു ഒറ്റയാൾ ജീവിതമാണ് നായരുചേട്ടനിപ്പോൾ നയിക്കുന്നത്.


 അന്നും അദ്ദേഹം അത്താഴവുംകഴിച് ഒരു ചെറിയ ഗ്ലാസ് റമ്മുംമടിച്ചു മുറ്റത്ത് ഉലാത്താൻ ഇറങ്ങിയതാ ,നല്ല ഇരുട്ട് സിഎഫ്എൽ വെട്ടത്തേക്കാൾ കടുത്തതാണു ഈയിരുട്ട് ചന്ദ്രനെ കാണുന്നില്ലല്ലോ ഓഹ്‌ …. ഇന്ന് അമാവാസിയാണ് ആയാളും റസ്റ്റ് എടുക്കുകയല്ലേ നല്ലത്‌! , എന്ന് പറഞ്ഞു കൊണ്ട് കുറച്ചു നടന്നപ്പോളൊരുശങ്ക വെള്ളം കൂടുതൽ കുടിച്ചകൊണ്ടാണോ അറിയില്ല, പതിയെ ഇരുന്നു പതിവിരുപ്പു സഥലമായാ മുറ്റത്തെ ആ കുറ്റിമുല്ലയുടെ ചുവട്ടിൽ , അങ്കവും കാണാം താളിയും ഓടിക്കാം എന്ന് കേട്ടപോലെ കാര്യവും നടക്കും മുല്ലയൊന്നു മണക്കുകയുംചെയ്യാം, ശരിയാ മുറ്റത്തെ മുല്ലക്ക് ഇപ്പോൾ മണമില്ല അതെങ്ങനാ യൂറിയ കൂടിയാൽ ഉള്ള മണവും പോവുമെടോ നായരുചേട്ടൻ മുല്ലയോടു പറഞ്ഞു.


 ആ ......... ഒരു അലർച്ചകേട്ടു പിന്നിലേക്ക് അദ്ദേഹം ഒന്നു നോക്കി,ഒരു ഭയാനക രൂപം കയ്യിൽ വേലിക്കിരുന്ന ഒത്ത കടലാമണക്കിന്റെ പത്തൽ, അയാൾ അതും ഓങ്ങിനിൽക്കുന്നു , താനേതാ…..? ഒട്ടും പ്രതീഷിക്കാത്ത ചോദ്യം കേട്ട ആ രൂപം ഞാൻ മാടനാ, , അതിന്ടെ വല്ലതിരിച്ചയിറയൽ കാർഡ് ഉണ്ടോ എന്ന മറു ചോദ്യം കേട്ടു അമ്പരന്നു മാടൻ, തിരിച്ചറിയൽ കാർഡോ അതെന്താ ആകാംഷയോടെ നായരുചേട്ടനെ നോക്കി, എടോ മരകായുധംകൊണ്ട് ഭവനഭേദനവും , കൊതപാതകശ്രമവും, നടത്തിയാൽ ഐപിസി ഏതൊക്കെ വകുപ്പുകൾ ഉണ്ടെന്നറിയാമോ, ഞാനൊന്നു ഫോൺ വിളിച്ചാൽ മതി ഇപ്പോഴത്തെ സി ഐ ബെഞ്ചമിനാ താൻ ഇടികൊണ്ടില്ലാതാക്കും , ഇയാൾ എന്ത് തേങ്ങയ ഈ പറയുന്നത് എന്ന് ആലോചിച്ചുകൊണ്ടു മാടൻ , ഞാൻ കൊച്ചാട്ടനെ ഒന്നു പെരുമാറാൻവന്നതാ ..ഓഹ് കോട്ടേഷൻ അതിനും വേറെ വകുപ്പുണ്ടെടോ മൂരിതലയ , ആട്ടെ തന്ടെ വീടെവിടാ, ഇപ്പോൾ അക്ഷരാത്ഥത്തിൽ ഞെട്ടിയത്ത് മാടനായിരുന്നു , ഇന്നേവരെ ഒരു മനുഷ്യനുമെന്നോടു ഇത് ചോദിക്കാനോ അല്ലെങ്കിൽ മുഖത്ത് നോക്കാനോ ധൈര്യം കാണിച്ചിട്ടില്ല, ആലോചിച്ചുതീരും മുൻപേ, ഇതൊന്നുമറിയാതെയാണോടോഎന്റെ വേലിക്കിരുന്ന പത്തലും എടുത്തു പാതിരാത്രിയിൽ ഈ പോക്രിത്തരം കാണിക്കുന്നത് എന്ന് നായരുചേട്ടൻ കലികൊണ്ടു തീർത്തു പറഞ്ഞു, , ഇനിയുമൊന്നും ഏൽക്കില്ലെന്നു കണ്ട മാടൻ പുള്ളിയുടെ അടുത്തിരുന്നു , നായരുചേട്ടൻ തുടർന്നു , എടോ ഈ നാട്ടിൽ ജീവിക്കാൻ എന്തെല്ലാം വേണം, എന്തിനിപ്പോൾ കരമടക്കുന്നതു വരെ ആധാറും പാൻകാർഡുമായി ലിങ്ക് ചെയ്യണം , ങ്ങാ ... അതുപോട്ടെ തനിക്കു കുടിക്കാനെന്തു വേണം ഭാര്യയുംപിള്ളേരും ജർമനിക്കു പോയേക്കുവാ തത്കാലം തനിക്കു വല്ല കട്ടൻ മതിയെങ്കിൽ അകത്തു ഫ്ലാസ്കിലുണ്ട് എടുത്തു കുടിച്ചോ , ഇപ്പോൾ വളരെ ഭവ്യതയോടെ മാടൻ “ സത്യത്തിൽ കൊച്ചാട്ട ഞാൻ മാടൻതുരുത്തിലെ വല്യ മാടനാണ് , ഞങ്ങള് കള്ളും ,കൊഴിയുമൊക്കെ കഴിപ്പുള്ളു , അതുമവിടെ നില്കുന്നവന്മാർ ഒന്നു വച്ചിട്ട് അപ്പോൾ തന്നെ എടുക്കും ഒന്നുമണപ്പിക്കാനേ കിട്ടാറുള്ളു , ആഹാ ഹ … പൊട്ടിച്ചിരിച്ചു കൊണ്ട് നായരുചേട്ടൻ തുടർന്നു , ജനങ്ങളുടെ ആരാധനയെ വിറ്റു ജീവിക്കുന്ന കള്ള കഴുവേറിമക്കൾ.


  എന്തായാലും താൻ വന്നതല്ലേ രണ്ടെണ്ണം അടിച്ചേച്ചു പോകാം, അകത്തു കുപ്പിയിരുപ്പുണ്ട് പിന്നെ ആ പത്തായതിന്ടെ പുറത്തു കപ്പയും മീനും ഇരുപ്പുണ്ട് അതുമെടുത്തോ ഇത് കേൾക്കേണ്ട താമസം മാടൻ ശരവേഗത്തിൽ എല്ലാ സാമഗ്രികളുമായി എത്തി , മാടനും കൊച്ചാട്ടാനും ഓരോചിയേർസ് പറഞ്ഞു തുടങ്ങി, ഒരു കവിൾ കുടിച്ചിട്ട് മാടൻ , ചെറിയസങ്കടത്തോടെ "കൊച്ചാട്ടാനറിയുമോ ആ കോട്ടയിലെ ശൗമേൽ വെച്ച മുറുക്കാൻ പൊതിക്കാ ഞാൻ എന്റെ പൊന്നു കൊച്ചാട്ടനെ അടിക്കാൻ ഇറങ്ങിയത്, കൊച്ചാട്ടൻ വിളിച്ചു ഒരു ഗ്ലാസ് തന്നകൊണ്ട് പറയുവല്ല നാളെ എന്ന് പറഞ്ഞൊരു ദിവസമുണ്ടേൽ ഞാൻ അവനെ അടിച്ചു കുഴിയിലാകും",


 "പോട്ടെടാ അവന്ടെ പറമ്പ് സർക്കാർ സ്ഥലത്തു കൈയേറിയ കൊണ്ടാ ഞാൻ നോട്ടീസ് അയച്ചത് , പിന്നെ കൈക്കൂലി മേടിച്ചു ജീവിക്കണ്ടേ അവസ്ഥ രമേശൻ നായർക്കില്ല ", അദ്ദേഹം അൽപ്പം കപ്പയും കഴിച്ചുകൊണ്ട് പറഞ്ഞു , തനിക്കു അറിയുമോ ഇത് ആര് കൊണ്ടുവന്നതാണെന്നു , മീൻ കറി തൊട്ടു നാക്കിൽ വെച്ചുകൊണ്ട് മാടൻ ആരാ?..എന്റെ ഈശ്വരിയമ്മ , അവളെ എനിക്കൊരുപാട് ഇഷ്ടമായിരുന്നു , എന്റെ മൂപ്പിലാന്മാര് അവൾ മുറുക്കാൻ ഗോവാലൻടെ മോളാണെന്നു പറഞ്ഞു വേണ്ടാന്ന് വെയ്പ്പിച്ചതാ അതുകൊണ്ടാ ഇവളെ കെട്ടിയതു മൊബൈൽഫോണിൽ സുമതി കുഞ്ഞമ്മയുടെ ഫോട്ടോയിൽ നോക്കി പറഞ്ഞു , പക്ഷെ തനിക്കു അറിയാമോ അവൾ ഇന്നുവരെ കെട്ടിയിട്ടില്ല , ഇപ്പോൾ കൊച്ചാട്ടൻ ഒറ്റക്കാണെന്നു അറിഞപ്പോൾ വയ്യാത്ത കാലും വച്ച് അവള് കൊണ്ടുത്തന്നതാ താൻ ഉളുപ്പില്ലാതെ കേറ്റുന്ന ഈ കപ്പേം കറിയും. ആണോ എന്ന ഭാവത്തോടെ മാടൻ എന്നിട്ടു ? , അദ്ദേഹം തുടർന്നു "അവൾ ഇപ്പോളൊറ്റക്കാണ് , ആരുമില്ല പ്രായവും അവളെയും ബാധിച്ചു കഷ്ട്ടം".. എന്നുപറഞ്ഞു കൊണ്ട് ചാരുകസേരയിൽ കറുത്തിരുണ്ട ആകാശത്തേക്ക് നോക്കുന്നു.


 കുശലമന്വേഷിക്കുന്ന പോലെ മാടൻ , കൊച്ചാട്ടൻ ജർമനിക്കു എന്നാ പോകുന്നത് , ഹും.. ഞാൻ .... എടോ , ഞാൻ കളിച്ചുവളർന്നതും,പിന്നെ എന്റെ അപ്പൻ അപ്പൂപ്പന്മാർ ഉറങ്ങുകുന്നമണ്ണാണിത് , പിന്നെ താൻ ഉൾപ്പടെ ആൾക്കാർ വിളിക്കുന്ന ഈ കൊച്ചാട്ട വിളിയും വിട്ട്‌ , ഈശ്വരിയമ്മയുടെ ഇരട്ടവേറ്റമുറുക്കാനും കഴിക്കാത്ത പിന്നെ ദോ ആ കാണുന്ന കുറ്റിമുല്ലചോട്ടിൽ ഒന്നു കാര്യം സാധിക്കാതെ ഇവിടംവിട്ടു ഈ രമേശൻ നായർ ഒരിടത്തിൻ പോകില്ലെടോ അല്ലേൽ പപ്പനാവൻ തിരിച്ചു വിളിക്കണം , ഇത് കേട്ടു മാടൻ ഇരിക്കുന്നതിണ്ണയിൽ നിന്നും ഊർന്നു താഴേക്ക് ഇറങ്ങി നായർ ചേട്ടന്റെ കാൽചുവട്ടിലിരുന്നുകൊണ്ട് കൊച്ചാട്ട ഞാൻ ഇവിടെ കൂടിക്കോട്ടെ , തിരിച്ചു പോയി ആ ഡാഷ്മക്കളുടെ കൊട്ടേഷൻപണി ചെയ്യാൻവയ്യ , മാടന്റെ ദയനീയമായ പറച്ചിൽ കേട്ടു നായരുചേട്ടൻ കുടുകുടെ ചിരിച്ചു കൊണ്ട് താനുള്ളപ്പോ ഈ മുറ്റത്തിരുന്നു രണ്ടെണ്ണമടിക്കുകയും ചെയ്യാം ഇവിടെ കിടന്നു ഉറങ്ങുകയുംചെയ്യാം വേറെ കള്ളന്മാരെ പേടിക്കണ്ടല്ലോ അത്കൊണ്ട് താൻ ഇവിടെ കൂടിക്കോ , വളരെ സന്തോഷത്തോടെ മാടൻ പറഞ്ഞു "കൊച്ചാട്ട ഞാൻ പോയി എന്റെ ജംഗമവസ്തുക്കൾ എടുത്തുകൊണ്ടുവരാം, ഉറക്കത്തിലേക്കു ആണ്ടു പോകുംമുൻപേ അദ്ദേഹം മാടനോടു ഡാ ആ പത്തല് വേലിക്കു കുത്തിയേച്ചു വേണം പോകാൻ ഇത് കേട്ടു മാടൻ അട്ടഹസിച്ചുകൊണ്ടു നിങ്ങൾ എന്ത് മനുഷ്യനാടോ എന്ന് പറഞ്ഞുകൊണ്ട് നടന്നു നീങ്ങി, ഇപ്പോൾ രാവുപകലിലേകിറങ്ങി വീണുതുടങ്ങി നമ്മുടെ രമേശൻ നായർ ആകട്ടെ ചാരുകസേരയിലിരുന്നു ഉറങ്ങുന്നു പുതിയ സൗഹൃദങ്ങൾ ഉണ്ടാകും എന്ന പ്രതീക്ഷയോടെ .

വിനീതമായി

Ssunju rajan



Ssunju rajan

മട്ടുപ്പാവിലേക്കു നോക്കിനിന്ന സെമിത്തേരി.

 മട്ടുപ്പാവിലേക്കു നോക്കിനിന്ന സെമിത്തേരി.

 പതിവ്  വ്യാഴാഴ്ച കലാപരിപാടികൾ കഴിഞ്ഞു എപ്പോഴാണ് കിടന്നതെന്നു ഓർമയില്ല ,ഇടക്ക് ഉണർന്നപ്പോൾ എവിടെയോ ആളുകൾ സംസാരിക്കുന്നു, ക്ഷമിക്കണം ഭാഷ അറിയാതിരുന്നകൊണ്ടാകാം അവർ പറയുന്നത് മനസിലായില്ല ,അതോ ഉറക്കം ബോധത്തെ വരിഞ്ഞു മുറുക്കിയതോ? ആവോ, രാത്രിയിലെ  തണുപ്പ് കൂടിത്തുടങ്ങുന്നു കുഴപ്പമില്ല, ഫാനും ഏസിയും കുറച്ചുകൂടി കൂട്ടിയിട്ടു മുതല വെള്ളത്തിലേക്ക് ഊളിയിട്ടിറങ്ങുന്ന പോലെ ബ്ലാങ്കറ്റിൻടെ ഉള്ളിലേക്ക് ഞാൻ പതിയെ വലിഞ്ഞു ...ആഹാ.. അന്തസ്സ്! , ഇപ്പോഴും നേർത്ത സംഭാഷണം കേൾക്കാം , കയ്യിൽ കിട്ടിയ ഇയർപ്ലഗ് ചെവിയിൽ തിരുകി ഞാൻ ഉറങ്ങി,രാവിലെ സൂര്യൻ ബാൽക്കണിയിൽ നിന്ന് ഗുഡ് മോർണിംഗ് , പറഞ്ഞുകൊണ്ട്  കൺപോളകൾ ഇറിറ്റേറ്റ് ചെയ്യുന്ന വെട്ടം അടിച്ചു ചിരിച്ചു കൊണ്ടു നില്കുന്നു , ഇയാള് രാവിലെ ഉറങ്ങാൻ സമ്മതിക്കില്ലേ , ഇന്നലത്തെ ഗ്രഹണം കഴിഞ്ഞു വന്ന വരവാ അല്ലെ , വെള്ളിയാഴ്ച ഇയാളെ ഒന്ന് കാണാൻ വേണ്ടി മനഃപൂർവം ഞാൻ വ്യാഴാഴ്ചകളിൽ  ബാൽക്കണി കർട്ടൻ മാറ്റുന്നതാ. 

ഹായ് ഗുഡ് മോർണിംഗ് ……. മുഖത്തുനോക്കി തെറി വിളിച്ചാൽ തിരിച്ചു  പറയാത്തതു താൻ മാത്രമേ ഉള്ളു മിസ്റ്റർ സൂര്യൻ  എന്ന് പറഞ്ഞുകൊണ്ട് സമയം നോക്കി ദൈവമേ! മണി ഒൻപതു കഴിഞ്ഞു വീട്ടിലേക്കു വിളിച്ചില്ല , ഒരു വെള്ളി മാത്രമേയുള്ളു സമാധാനമായി അവരെ വിളിക്കുന്നത് ഒരു ബ്രഷും എടുത്തുകൊണ്ട് മടിയൊന്നു മാറ്റുവാൻ ബാൽക്കണി ഡോർ തുറന്നു , മതിലിനപ്പുറം മട്ടുപ്പാവിലേക്കു എത്തിനോക്കുന്ന സെമിത്തേരി , അവിടെ  അങ്ങിങ്ങു നട്ടിരുന്നു ചെടികൾ അല്ല അവ വളർന്നു ചെറുമരങ്ങളാകാൻ പാകം എത്തുന്നു ഒരു പയ്യൻ ദിവസവും ചെടികൾക്ക് വെള്ളം ഒഴിക്കുന്നുണ്ട് അതെ അവനും വളർന്നിരിക്കുന്നു ആ ചെടികൾക്കൊപ്പം. മെല്ലെ കണ്ണോടിച്ചപ്പോൾ കുറച്ചു മാറി കുറെ ആൾക്കാർ അവരുടെ പ്രിയപെട്ടവരുടെ ഖബറിൽ ഇരിപ്പുണ്ടായിരുന്നു . എന്നോ, ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി ഈ ഭൂമിവിട്ടു പോകേണ്ടിവന്നവർ അതിൽചിലരാകട്ടെ  നിർബന്ധപൂർവം   പറഞ്ഞയക്കപെട്ടവർ, ആഴ്ചയിലൊരിക്കൽ തങ്ങളുടെ പ്രിയപെട്ടവരുടെ ഓർമയിൽ പുനർജനിക്കുവാൻ വെമ്പുന്നവർ. ജീവനെയും  മരണത്തെയും  തുന്നിച്ചേർത്തുനിർത്തുന്ന സങ്കല്പത്തിന്റെ നൂലിഴകൾ  ഇതും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തലത്തിലെ പ്രവാസം തന്നെയാണ്. 

എല്ലാ ആഴ്ചകളിലും ഒരു വൃദ്ധ മുഖം വ്യക്തമല്ല കയ്യിലെ തൊലികൾ നന്നേ ചുളിഞ്ഞിരുന്നു കൂനിക്കൂടി ഖബറരുകിലിരുന്നു എന്തോ വർത്തമാനം പറയുന്നു ഇടയ്ക്കിടയ്ക്ക് കണ്ണുകൾ ഒപ്പുന്നു ആ കറുത്ത പർദ്ദ അവരുടെ കണ്ണുനീരുകളെ ഒപ്പിയെടുക്കുന്നു, ഞാൻ അവരെ മുൻപും ഒരുപാടു തവണ കണ്ടിട്ടുണ്ട്  .ആ വൃദ്ധ  ഒടുക്കം ആ ഖബറിന്റെ മണ്ണിൽ മുത്തമിട്ടു എഴുന്നേറ്റു, പതിയെ പതിയ അവർ നടന്നു ചെടികൾ നനച്ചു കൊണ്ടിരുന്ന പയ്യന്റെ അരുകിലെത്തി,അവർ അവന്ടെ തോളിൽ തട്ടി സഞ്ചിയിൽ നിന്ന് ഒരു പൊതി എടുത്തു അവനു കൊടുത്തു കുറച്ചുനേരം അവന്ടെ കൈപിടിച്ച് ദൂരെ ഖബറിലേക്കു വിരൽ ചൂണ്ടി എന്തോ പറയുന്നുണ്ടായിരുന്നു അറിയില്ല, ആ 'അമ്മ എന്താണ് പറയുന്നതെന്ന്  ,ഒരു പക്ഷെ അവരുടെ മകന്ടെയോ ചെറുമകന്റെയോ പ്രായമാകാം ആ പയ്യന് എന്ന് തോന്നി. അവർ സാവധാനം നടന്നകലുന്നതു എനിക്ക് കാണാം , ഒരാഴ്ചത്തെ വർത്തമാനം   പറഞ്ഞിട്ടാകാം അവർ പോകുന്നത് , കാലവും ഓർമകളും ഇടകലർന്ന ഇടവേള,  അതും നമ്മുക്ക് അറിയില്ല.

 ഹേയ്! ഞാൻ ചെറുതായി ഒന്നു ഡിസ്റ്റർബ് ആയോ ,എന്തോ?  ഇല്ല എന്ന് സ്വയം സമാധാനിപ്പിച്ചു കൊണ്ട് ബാൽക്കണിയിലെ ഗ്ലാസ് ഡോർ വലിച്ചടച്ചു തിരിഞ്ഞു നടക്കും മുൻപ് ഒരു സംശയം ഇന്നലെ രാത്രി കേട്ട ആളുകളുടെ സംസാരം ??? .. നമ്മുടെ നാട്ടിലെ ആത്മാക്കളുടെ വെള്ളവസ്ത്രം,5.1 സറൗണ്ടിങ് ചിരി തുടങ്ങിയ പതിവ് ക്ലീഷേ ഇവിടെ ഇല്ലെന്നു തോന്നുന്നു അവരും  കാത്തിരിക്കുന്നു ഒരു വീക്കെൻഡ് വെള്ളിയാഴ്ചത്തേക്കു വേണ്ടി ,ഒരു മതിലിനപ്പുറവും ഇപ്പുറവും രണ്ടു തരത്തിലെ പ്രവാസം.

വിനീതമായി

Ssunju rajan


ഗുരുനാഥൻ

                       ഗുരുനാഥൻ 

വെറ്റയുംപാക്കുമല്ലഞാനിന്നന്നെന്റെ, ദക്ഷിണവെയ്ക്കുവാനുള്ളിൽ കുടികൊ- ണ്ടോരാമ്മയാംആദ്യ ഗുരുവിൻ പാദത്തി-
ലല്ലോ വണങ്ങിതുടങ്ങുവാൻ എന്തെമടി
ക്കുന്നു ?പിന്നീടുകണ്ടവരൊക്കെയും ,
ഗുരുക്കളെ പോലെത്തി ചിറകിനടിയി- 
ലൊരു ചെറുതൂവലെകിപറന്നുപോയ വരൊരുനല്ലോർമകലേകിയപ്പോഴും, പറയാതെപോയ വരോന്നുമറിയില്ല മുൻപിലേക്കുള്ള യാത്രയിലരാണ്‌ ?
നമ്മിലെ നന്മയെ നമ്മോടു ചേർക്കുന്ന 
ഗുരുവെന്ന രണ്ടക്ഷരമേതെന്ന്.

വിനീതമായി 

Ssunju Sreevallaba






                              സഖി

 എന്നുള്ളിൽ പെയ്തോരു പ്രണയമഴയേ എൻമാറിൽ തഴുകിയില്ലെയോ,നിൻ സ്പർശം എങ്കിലുമെൻ മാനസരസിൽ നീന്തി തുടിക്കുന്ന പെൺഹംസമേ തരുകയില്ലയോ നിൻച്ചിറകിനടി- യിലൊരു തൂവലായിരിക്കുവാനൊരിടം,രണ്ടല്ല നാമെന്നുറാക്കെ പറഞ്ഞുഞാൻ അരുകിലണ ഞ്ഞൊരുനിമിഷേ നിൻതാരുണ്യമന്ധമാക്കിയെൻ നയങ്ങൾ രണ്ടും സഖേ.ഹാ!മൊഴിഞ്ഞിടു മധുര മധുരമാം കുയിൽനാദം എൻസിരകളിൽ പടരും ലഹരിയാം പെണ്ണെ, പൂവിതൾപോലെ മൃദുവാം കവിൾത്തടത്തിൽ ചുംബിച്ചിട്ടട്ടെ ഞാനാവേറേ

വിനീതമായി

Ssunju Sreevallaba 
                                       

                                 പുതുജീവനം

ഏകാന്തമായെന്നിരുമ്പു പാളികൾ പ്രേമത്തിൻ പൂകൊണ്ടുരുക്കിയോളേ കഴിഞ്ഞകാലത്തിൻ വേദനചാലുകലിലൊരു ജഡമായികിടന്നൊരെ- ന്നെ,നീ പ്രാണന്റെ കരതലസ്പർശനം കൊണ്ടേ കിയതെല്ലൊ ഈ പുതുജന്മം. ആകാശഗംഗയി- ലരുവികണക്കെ എൻ ഹൃദയത്തിനുള്ളിലണയു- വാനിക്കാലമേടുത്തുവെന്നോ? നിനക്കോ പ്രിയ സഖേ !നിൻകടാക്ഷബാണാമിത്തിന്നുവരിഞ്ഞു കെട്ടിയെൻദേഹിയും ദേഹവും,എൻ സിരകളിൽ തളിർക്കുംമുല്ലതൻവല്ലിയെ കോർത്തുനീയെൻ മനമോനിന്നരിയെ പറയുവാനേറേയുണ്ടെനി- ക്കുപതിയെനിൻകാതിൽ ,പകരുവത്തിനുയിർ ക്കോണ്ടെൻ മോഹത്തിൻ പൂവിതൾചെണ്ടുക- ളൊക്കയും നീതന്നച്ഛക്കു പകരമാമെൻജീവ നല്ലാതോന്നുമേയില്ലെൻ കാമിനിനിനക്കേകു വാൻ, കണ്ണോടുകൺകണ്ടനാമെണ്ണിയെടുത്ത താരകശകലങ്ങൾകൊണ്ടു ആശയായി തീക്ഷ്ണമായി രചിച്ചിട്ടറ്റൊരു പുതുകാവ്യം.


 വിനീതമായി

Ssunju Sreevallaba 
         

                       അന്ധ ഗായിക 

അന്ധയാം ഗായിക ഇന്നോളം കാണാത്ത
സുന്ദര ഭൂവിനെ വർണിച്ചന്നത്തിനായി
തെരുവിന്റെ മടിയിലിരക്കുന്നേറെനേരം  .
 ഈ ഭൂവിന്റെ മക്കളോ അവളുടെ മേനി
യെ ചീന്തിപറിക്കുവാനിടക്കണ്ണെറിഞ്ഞു-
 നിഴലിൽ പതുങ്ങവ്വേ,സൂര്യന്റെ മറപറ്റി രാ
വൊന്നേത്തവ്വെ സടകുടഞ്ഞെഴുനേറ്റ കലി-
പൂണ്ട മദജ്വരമൊടുവിലവളെ വലിച്ചുകീറി-
തലയറ്റ മൃതത്തിന്റെ;ചോരയും ,കാമവും മതിവരെനുണയുമ്പോളെന്തു നേടി വിധ്വ൦-
സകാ നീ  നൈമിഷികസുഖമോഅതോ , ചുടുനിണമിരുകയ്യിലൊഴിച്ച നിർവൃതിയോ?
എന്തുമെയായാലും ആരെന്നറിയാതെ അവളു
നീട്ടിയ കരങ്ങളിലൊരു പൊതിച്ചോറിലിലയഴി-
ചേകുവാൻ കരുണ കാട്ടാത്തകിരാത ജന്മമേ,
വെറുമൊരു പഴമ്പായയിൽ കെട്ടിയില്ലെ;അവളെ കഷ്ണങ്ങളായി,ഇതിനുപൊറുക്കുവാൻ ,
സഹസ്രങ്ങൾ നിനക്കൊപ്പമെങ്കിൽ കർണങ്ങ ൾവിടർത്തിപിടിക്ക എൻ പടയുടെ കുളമ്പടി
കേൾക്കുവാൻ

വിനീതമായി
SSunju Sreevallaba


                                            ആകാശത്തിന്റെ നിഴൽ പല തവണ പോയിട്ടുള്ള  ഒരു സ്ഥലമാണ് ദുബായ് ,അത്  ചിലപ്പോൾ വിസിറ്റിംഗിനോ  അല്ലെങ്...